കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെ; കൊലപാതകമെന്ന് സംശയം

0
98

ചേർത്തലയിൽ പതിനഞ്ചു മാസം പ്രായമുള്ള പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നു സംശയം. കുട്ടി മരിച്ചത് ശ്വാസംകിട്ടാതെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കും. ഇന്നലെയാണ് ചലനമറ്റ നിലയിൽ കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് അനക്കമില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതിനെത്തുർന്നു അയൽവാസികളും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊലപാതകമായിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോൾ പോലീസ് എത്തിയിരിക്കുന്നത് കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ഞങ്ങൾ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here