ശ്രീലങ്കയിൽ ഐ എസ് ഒളിത്താവളങ്ങൾക്കു നേരെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

0
64

ശ്രീലങ്കയില്‍ ഐ എസ് ഒളിത്താവളങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ ആറു കുട്ടികളും മൂന്നു സ്ത്രീകളുമുള്‍പ്പെടെ പതിനഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവര്‍ കല്‍മുനൈ പരിസരത്തുണ്ടെന്ന വിവരം ലഭിച്ചിരുന്നു. അവരെ കീഴടക്കാനുള്ള ശ്രമത്തിനിടെ ചാവേറുകളായ മൂന്നുപേര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌ഫോടന വസ്തുക്കളും ഈസ്റ്റര്‍ ദിനത്തിലെ ആക്രമണത്തില്‍ ചാവേറുകള്‍ ധരിച്ചിരുന്ന ഐഎസ് പതാകകള്‍ക്കും യൂണിഫോമുകള്‍ക്കും സമാനമായവയും പോലീസ് കണ്ടെത്തി. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്നും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here