സെലിബ്രിറ്റികളുടെ മുന്നില്‍ ബഡായി എളുപ്പമാണ്. നട്ടെല്ലുള്ള പത്രപ്രവര്‍ത്തകരുടെ മുന്നില്‍ മുള്ളും! ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലാവുന്നു

0
126

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അക്ഷയ്കുമാര്‍ നടത്തിയ അഭിമുഖം ഏറെ ചര്‍ച്ചയായിരുന്നു. ഒരു പ്രധാനമന്ത്രിയോടു ചോദിക്കേണ്ട ഗൗരവമായ ചോദ്യങ്ങള്‍ക്കുപകരം ഒരുതരം ഹാസ്യപരിപാടി പോലെ നടന്ന അഭിമുഖത്തെ കളിയാക്കിക്കൊണ്ട് സോഷ്യല്‍മീഡിയയില്‍ നിരവധി കുറിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. അക്ഷയ്കുമാറിനെപ്പോലുള്ള സെലിബ്രിറ്റികള്‍ക്കുമുമ്പില്‍ ഏതറ്റം വരെയും ‘തള്ളു’കള്‍ നടത്താം. നട്ടെല്ലുള്ള പത്രപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ മോദി ഉത്തരം കിട്ടാതെ വെള്ളം കുടിച്ച അനുഭവമാണുള്ളതെന്ന് പ്രശസ്ത മലയാളം ബ്ലോഗറും എഴുത്തുകാരനുമായ ബഷീര്‍ വള്ളിക്കുന്ന് എഴുതി. എഴുത്ത് നവമാധ്യമങ്ങളില്‍ വെറലാവുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മാങ്ങ തിന്നുമ്പോള്‍ അത് ചെത്തിയാണോ തിന്നാറ് അതോ അപ്പടി വിഴുങ്ങാറാണോ? എന്നൊക്കെ ചോദിക്കുന്ന സെലിബ്രിറ്റികളുടെ മുന്നില്‍ ബഡായി പറയാന്‍ എളുപ്പമാണ്.. പക്ഷേ നട്ടെല്ലുള്ള പത്രപ്രവര്‍ത്തകരുടെ മുന്നിലിരുന്നാല്‍ ട്രൗസറില്‍ മുള്ളും.
കരണ്‍ ഥാപ്പര്‍ നടത്തിയ ആ പഴയ അഭിമുഖം ഓര്‍മയില്ലേ.. ചോദിച്ച ചോദ്യങ്ങള്‍ ഓര്‍മ്മയില്ലേ.
താങ്കളുടെ ഭരണത്തെ ചില മാധ്യമങ്ങള്‍ പുകഴ്ത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ താങ്കളെ ഒരു കൂട്ടക്കൊലയാളിയായിട്ടാണ് കാണുന്നത്. Do you have an image problem’?
ഥാപ്പറുടെ ആദ്യ ചോദ്യത്തില്‍ തന്നെ മോദിയുടെ മുഖം വിവര്‍ണമായി.. മറുപടി പറയാന്‍ വാക്കുകളില്ലാതെ പതറി. ഒന്നോ രണ്ടോ വാക്കില്‍ എന്തെക്കെയോ പറഞ്ഞു.
ഥാപ്പറു ടെ രണ്ടാമത്തെ ചോദ്യം..

2003 ല്‍ സുപ്രിം കോടതി പറഞ്ഞു, താങ്കളിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടപ്പെട്ടു എന്ന്.. 2004 ല്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു, താങ്കള്‍ ഒരു ആധുനിക നീറോ ആണെന്ന്.. ജനങ്ങള്‍ വെന്തെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ.. സുപ്രിം കോടതി പോലും ഇങ്ങനെ പറയാന്‍ കാരണമെന്താണ്..

അതോടെ മോദി ഞെരിപിരി കൊണ്ടു.. സുപ്രിം കോടതി വിധിയില്‍ അങ്ങനെ ഒരു വാചകമില്ലെന്ന് പറഞ്ഞു. വിധിയിലില്ലായിരിക്കാം, പക്ഷേ ചീഫ് ജസ്റ്റിസ് നടത്തിയ ഒരു ഓപ്പണ്‍ കമന്റാണെന്ന് ഥാപ്പറുടെ കൗണ്ടര്‍.. മറുപടിയില്ല.
4,600 കേസുകളില്‍ 2,100 കേസുകളും പുനഃപരിശോധിക്കുവാന്‍ സുപ്രിം കോടതി പറഞ്ഞ കാര്യവും കരണ്‍ ചൂണ്ടിക്കാട്ടി.. തുടര്‍ന്ന് അല്ലറ ചില്ലറ വാക്ക് തര്‍ക്കങ്ങള്‍..
ഥാപ്പറുടെ അടുത്ത ചോദ്യമെത്തി..
ഗുജറാത്ത് കലാപത്തിന്റ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ പ്രേതം താങ്കളെ വേട്ടയാടുന്നില്ലേ.. ഒരു ഖേദപ്രകടനമെങ്കിലും നടത്താന്‍ താങ്കള്‍ തയ്യാറുണ്ടോ?..
അതോടെ മോദി ഒരു ഗ്‌ളാസ് വെള്ളം ചോദിച്ചു.. കുപ്പായത്തില്‍ ഘടിപ്പിച്ച മൈക്ക് ഊരി എനിക്കല്പം വിശ്രമം വേണമെന്ന് പറഞ്ഞു.. പിന്നെ മെല്ലെ അവിടെ നിന്ന് തടിയെടുത്തു .. എല്ലാം അഞ്ച് മിനിറ്റിനുള്ളില്‍ കഴിഞ്ഞു.. ??

o o o

അതാണ് പറഞ്ഞത്..
സെലിബ്രിറ്റികളെ കൊണ്ടും ചെരുപ്പ് നക്കുന്ന കൗസാമിമാരെക്കൊണ്ടും തള്ള് ഡ്രാമകള്‍ നടത്താന്‍ എളുപ്പമുണ്ട്.. അമ്മ തരുന്ന ഒന്നേകാല്‍ ഉറുപ്പിക കൊണ്ടാണ് പത്ത് ലക്ഷത്തിന്റെ കോട്ടും മുപ്പത്തിനായിരത്തിന്റെ കൂണും തിന്നുന്നത് എന്ന് തള്ളാനും സാധിക്കും..

പക്ഷേ നട്ടെല്ലുള്ള പത്രപ്രവര്‍ത്തകരുടെ മുന്നില്‍ പെട്ടാല്‍ വെള്ളം കുടിക്കും, മൂത്രമൊഴിക്കും..

LEAVE A REPLY

Please enter your comment!
Please enter your name here