ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കൊല്ലപ്പെട്ടു

0
291

ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കൊല്ലപ്പെട്ടതായി ശ്രീലങ്ക സ്ഥിരീകരിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നു കരുതപ്പെടുന്നു. ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരപ്രകാരമാണ് ഇത് ഉറപ്പിച്ചതെന്നു പ്രസിഡന്റ് പറഞ്ഞു.

ശ്രീലങ്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദ സംഘടനയുടെ പ്രധാന നേതാവാണ് കൊല്ലപ്പെട്ട സഹ്‌റാന്‍ ഹാഷിം. മരണ വിവരം മിനിസ്റ്ററി ഇന്റലിജന്‍സ് ഡയറക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here