വയനാട്ടില്‍ സ്‌ഫോടനം: രണ്ടുപേര്‍ മരിച്ചു

0
498

യനാട് സുല്‍ത്താന്‍ ബത്തേരി സ്‌ഫോടനത്തില്‍ രണ്ട് മരണം. നായ്കാട്ടില്‍ നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.
നായ്ക്കട്ടി സ്വദേശിയായ ബെന്നി സ്‌ഫോടന വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചു സമീപപ്രദേശത്തെ വീട്ടിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടമ്മ നായ്ക്കട്ടി ചരുവില്‍ നാസറിന്റെ ഭാര്യ അംലയും കൊല്ലപ്പെട്ടു. സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തെക്കുറിച്ച് പോലീസും ഫോറന്‍സിക് വിഭാഗവും അന്വേഷിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവസമയത്ത് മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here