ഫോണില്‍ അമിത സംസാരം: ഭാര്യയെ ഭര്‍ത്താവ് കൊന്നു

0
171

ഭാര്യ സ്ഥിരമായി ഫോണില്‍ സംസാരിക്കുന്നതിനാല്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊച്ചി കണ്ണമാലിയിലാണ് സംഭവം. അറുപത്തിയേഴുകാരനായ സേവ്യറാണ് നാല്പത്തിനാലുകാരിയായ ഷേളിയെ കൊലപ്പെടുത്തിയത്. കൊലപാതക വിവരം സേവ്യര്‍ തന്നെ പോലീസിനെ വിളിച്ചറിയിച്ചു. ഭാര്യയുടെ ഫോണ്‍ സംസാരത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ട്. ഇന്ന് ഇതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി പ്രതി സേവ്യറിനെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here