വോട്ടുകച്ചവടം നടന്നെന്നു സിപിഎം; പ്രതിരോധത്തിലായി ബിജെപി

0
133

വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി സിപിഎം രംഗത്ത്. വടകരയിലും കോഴിക്കോടും ബിജെപി- കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നുവെന്നാണ് ആരോപണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് ആരോപണമുന്നയിച്ചത്.

വടകരയിലും കോഴിക്കോടും ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നാണ് സിപിഎം പറയുന്നത്. പല മണ്ഡലങ്ങളിലും ഇത് നടന്നിട്ടുണ്ടാകാമെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ് ശതമാനത്തെപ്പറ്റി വിലയിരുത്താന്‍ കോഴിക്കോട് ജില്ലാ നേതാക്കള്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷമാണ് സിപിഎം ആരോപണവുമായി രംഗത്തു വന്നത്. വടകരയില്‍ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ കോലീബി രഹസ്യസഖ്യം ഉണ്ടെന്ന് സിപിഎം ആരോപണമുയര്‍ത്തിയിരുന്നു. രണ്ടു മണ്ഡലങ്ങളിലും ദുര്‍ബലമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നും പ്രചാരണം കാര്യമായി നടത്തിയില്ലെന്നുമാണ് ഇപ്പോഴത്തെ ആരോപണം.
എന്നാല്‍, കോണ്‍ഗ്രസ്സിന് വോട്ടുനല്‍കിക്കൊണ്ട് മോദിയെ തോല്‍പ്പിക്കാനുള്ള യജ്ഞത്തില്‍ ബിജെപി കൂടി പങ്കുചേര്‍ന്നെങ്കില്‍ അത് ഇന്ത്യക്കു നല്ലകാലം വരുന്നതിന്റെ സൂചനയായിരിക്കുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. ബിജെപിയാവട്ടെ, സിപിഎമ്മിന്റെ ആരോപണത്തില്‍ കനത്ത പ്രതിരോധത്തിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here