മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം: പരാതി വെബ്‌സൈറ്റില്‍ നിന്ന് കാണാതായി സാങ്കേതികത്തകരാറെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

0
81

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി തെരഞ്ഞെടുപ്പുകമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായെന്ന് ആരോപണം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് ചട്ടം ലംഘിച്ചത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയ സൈന്യത്തിനും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കും വേണ്ടി വോട്ടുചെയ്യണമെന്ന പ്രസംഗമായിരുന്നു വിവാദമായത്. മഹേന്ദ്ര സിംഗാണ് മോദിക്കെതിരെ പരാതി നല്‍കിയത്. ഈ പരാതിയാണ് ഇപ്പോള്‍ കാണാതായത്. എന്നാല്‍ ഇത് സാങ്കേതികത്തകരാറു മാത്രമാണെന്നും വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here