ദുബായിൽ പൊതുഗതാഗത പരിശോധന ഊർജിതമാക്കുന്നു

0
97

പൊതുവാഹനങ്ങളിൽ ‘സൗജന്യയാത്ര’ നടത്തുന്നവരെ പിടികൂടാൻ ഊർജിത പരിശോധന. അറിഞ്ഞോ അറിയാതെയോ നോൽ കാർഡ് ‘സ്വൈപ്’ ചെയ്യാതെ യാത്ര ചെയ്യുന്നവരെ പിടികൂടും. 200 ദിർഹമാണു പിഴ ഈടാക്കുക . അടുത്തിടെ ആർടിഎയും പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ 739 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 577 എണ്ണവും നോൽ കാർഡ് സ്വൈപ് ചെയ്യാത്തതായിരുന്നു. കൂടുതലും ബസുകളിലാണ് ഇത്തരം നിയമലംഘനങ്ങൾ. ബോധവൽകരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് കൈപ്പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്തു.
അനുവദനീയമല്ലാത്ത സീറ്റുകളിൽ ഇരിക്കുക, സീറ്റിൽ കാൽ കയറ്റിവയ്ക്കുക, മാലിന്യങ്ങൾ ഉപേക്ഷിക്കുക, ഭക്ഷണം കഴിക്കുക എന്നിവയും നിയമലംഘനങ്ങളാണെന്ന് ആർടിഎ ഡയറക്ടർ മുഹമ്മദ് നബ്ഹാൻ പറഞ്ഞു. ബസുകളിൽ കയറുമ്പോൾ തന്നെ യാത്രക്കാർ മെഷീനിൽ നോൽ കാർഡ് സ്വൈപ് ചെയ്യണം. ബസിൽ നിന്നിറങ്ങുമ്പോഴും ഇതാവർത്തിക്കണം. അല്ലെങ്കിൽ ബസ് യാത്ര അവസാനിപ്പിക്കുന്ന സ്ഥലം വരെയുള്ള നിരക്ക് കാർഡിൽ നിന്നു പോകും. പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ വരുമ്പോൾ നോൽ കാർഡ് കാണിക്കണം. ട്രെയിനുകളിലും പരിശോധന ഊർജിതമാക്കി. ഇ പഴ്സ് ആയ നോൽ കാർഡ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആർടിഎ സൌകര്യമൊരുക്കിയിട്ടുണ്ട്.

ദുബായിലെ ടാക്സികൾ ഉൾപ്പെടെ എല്ലാ പൊതുവാഹനങ്ങളിലും ഇതുപയോഗിക്കാം. എമിറേറ്റിലെ പ്രധാന പാർക്കുകളിൽ പ്രവേശനത്തിനും ചെറിയ തോതിലുള്ള ഷോപ്പിങ്ങിനും, പാർക്കിങ്ങിനും ഉപയോഗിക്കാനാകും. മംസാർ പാർക്, സബീൽ പാർക്, മുഷ്രിഫ് പാർക്, ക്രീക് പാർക് എന്നിവിടങ്ങളിൽ നോൽകാർഡ് ഉപയോഗിച്ചു കയറാം. കാർഡ് ഉപയോഗിച്ച് എപ്കോ, ഇനോക് സ്റ്റേഷനുകളിൽ നിന്നു വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനുമാകും.

LEAVE A REPLY

Please enter your comment!
Please enter your name here