ശ്രീലങ്ക സ്‌ഫോടന പരമ്പര: മരണം 290 ആയി. 24 പേർ അറസ്റ്റിൽ

0
137

സ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 290 വരെ ആയെന്നു റിപ്പോര്‍ട്ട്. ഇതില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിനാലു പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്ക. പള്ളികളും ഹോട്ടലുകളും ഉള്‍പ്പെടെ എട്ടിടത്താണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബിയയിലെ രണ്ടിടങ്ങളില്‍ നിന്നു പതിമൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. എങ്കിലും ആക്രമണത്തിന് പിന്നില്‍ വിദേശ ബന്ധമുണ്ടെന്നു പരിശോധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആക്രമണത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 36 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനി പിഎസ് റസീനയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹോട്ടലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആണ് ഇവര്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here