കുവൈത്തിലെ ജാബിർ ആശുപത്രി സ്വദേശികൾക്കായി തുറന്നുകൊടുക്കുന്നു

0
77

കുവൈത്തിലെ ജാബിർ ആശുപത്രി സ്വദേശികൾക്കായി തുറന്നുകൊടുക്കുന്നു. കഴിഞ്ഞ നവംബർ 28 ന് ഉദ്ഘാടനം നടന്ന ആശുപത്രി ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ആതുരാലയമായാണ് എണ്ണപ്പെടുന്നത്. ആശുപത്രിയിൽ രോഗികളെ സ്വീകരിച്ചു തുടങ്ങുമെന്ന് മുബാറക്ക് അൽ കബീർ ഹെൽത്ത് ഡയറക്ടർ ഡോ സ ഈദ് അലാണ് കുവൈത്ത് വാർത്ത ഏജൻസികൾക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചത്.

7,20,000 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 1168 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും മുപ്പത്തിയാറ് ശസ്ത്രക്രിയ മുറികളും അമ്പത് ആംബുലൻസുകളും 5000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവുമായിട്ടാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആശുപത്രിയിൽ എമർജൻസി വിഭാഗം ജനൂബ്‌ സുർറയിലെ കുവൈറ്റ്കൾക്ക് വേണ്ടി മാത്രമായിരിക്കും തുറന്നുകൊടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here