കല്ലട ബസ് ജീവനക്കാരുടെ അതിക്രമം നിയമക്കുരുക്ക് മുറുകുന്നു

0
201

ല്ലട ബസ്സിൽ യാത്രക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മാനേജറടക്കം മൂന്നു മൂന്ന് പേർ കസ്റ്റഡിയിൽ.
സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടികളെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് സുരേഷ് പറഞ്ഞു.
സംഭവം നടന്ന ബസ് സ്റ്റേഷനിൽ എത്തിക്കാനും കൊച്ചി മരട് പോലീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട സ്വകാര്യബസിൽ ശനിയാഴ്ച അർധരാത്രിയിലാണ് ആക്രമണം നടന്നത്.  ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളാണ് അതിക്രമം പുറത്തുകൊണ്ടുവന്നത്.
ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായിട്ടും ജീവനക്കാർ യാതൊരു മറുപടിയും നൽകില്ലെന്നും ജേക്കബ് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. സംഭവത്തെ തുടർന്ന് ബസിന്റെ പെർമിറ്റ് റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here