വോട്ടു തേടിയുള്ള ബിജെപിയുടെ പരസ്യ സംപ്രേഷണം: മീഡിയവണ്‍ ചാനലിനെതിരെ ഷെയര്‍ഹോള്‍ഡേഴ്‌സ്‌

0
63
മീഡിയവണ്‍ ചാനലിനെതിരെ ഷെയര്‍ഹോള്‍ഡേഴ്‌സ്‌

വോട്ടു തേടിയുള്ള ബിജെപിയുടെ പരസ്യ സംപ്രേഷണം: മീഡിയവണ്‍ ചാനലിനെതിരെ ഷെയര്‍ഹോള്‍ഡേഴ്‌സ് https://dnewsonline.in/2019/04/20/

DNEWS ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಏಪ್ರಿಲ್ 20, 2019

മോദി ഭരണം വീണ്ടും വരാന്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യം ചാനലില്‍ കാണിക്കുന്നതില്‍ ഷെയര്‍ഹോള്‍ഡേഴ്‌സിന് കടുത്ത അസംതൃപ്തി.

ജമാഅത്തെ ഇസ്‌ലാമിയുടെ അധീനതയിലുള്ള മീഡിയവണ്‍ ചാനലിനെതിരെയാണ് അണിയറയില്‍ ശക്തമായ പ്രതിഷേധമുയരുന്നത്. ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മരുഭൂമിയിലും മറ്റും വിയര്‍പ്പൊഴുക്കിയും സകാത്തിന്റെയും സ്വദഖയുടെയും ഓഹരി നല്‍കിയുമാണ് തങ്ങള്‍ ചാനലിനു വേണ്ടി പണമിറക്കിയത്. ചാനല്‍ തുടങ്ങിയ സമയത്ത് തങ്ങളോടു ചെയ്ത വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ് സംഘ്പരിവാറിന്റെ പരസ്യം നല്‍കുക വഴി ചാനല്‍ അധികൃതര്‍ ചെയ്തിരിക്കുന്നത്. ഫാഷിസത്തോട് എല്ലാനിലയിലും എതിരിടേണ്ട സമയത്ത് ഇത്തരം പരസ്യങ്ങള്‍ നല്‍കുക വഴി ഒരാളുടെയെങ്കിലും വോട്ട് അസ്ഥാനത്തായാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ചാനലിനെ സാമ്പത്തികമായും ശാരീരികമായും മാനസികമായും സപ്പോര്‍ട്ട് ചെയ്തവരോടു ചെയ്യുന്ന  അനീതിയാണ് ഇതെന്നുമുള്ള ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ സന്ദേശങ്ങള്‍ വാട്‌സാപ്പിലും മറ്റു സോഷ്യല്‍മീഡിയകളിലും പരക്കുന്നുണ്ട്.
സാമ്പത്തിക ലാഭത്തിനു വേണ്ടി ചാനല്‍ അധികൃതര്‍ ചെയ്യുന്ന ഇത്തരം അരുതായ്മകള്‍ക്കെതിരെ തുടര്‍ദിനങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here