പെരുന്നാൾ മുതലെടുത്ത് വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള

0
82

വധിക്കാലം എത്തിയതോടെ പകല്‍ക്കൊള്ള നടത്തി വിമാനക്കമ്പനികള്‍. അവധിക്കാലത്തു വിദേശയാത്ര നടത്തുന്നവരുടെ വിമാനടിക്കറ്റ് നിരക്കുകളാണ് കൂടുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂടി. കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക് 15,000 16,000- രൂപയായിരുന്നു. ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 28,000- 31,000 രൂപയിലെത്തി. സഊദിയിലേക്ക് നേരത്തെ 11,000 – 12,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നത് 24,000 -26,000 നിരക്കിലാണ് ഉയര്‍ന്നത്.
ഉംറ തീര്‍ത്ഥാടനവും കേരളത്തിലെ അവധിയും എല്ലാമായി ധാരാളം പേര്‍ സഊദിയിലേക്ക് പോകുന്നുണ്ട്. മെയ് രണ്ടാംവാരം വരെ വിമാനക്കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കും. പിന്നീട് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കൂട്ടും. പെരുന്നാളെത്തുന്നതോടെ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതിനാല്‍ വിമാനനിരക്കു കൂടും. ഇത് മുതലെടുത്താണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കു കൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here