കേരളത്തിൽ ആം ആദ്മി പിന്തുണ ഇടതുപക്ഷത്തിന്, രൂക്ഷ വിമർശനവുമായി സി ആർ നീലകണ്ഠൻ

0
31

കേരളത്തില്‍ ഇരുപതു മണ്ഡലങ്ങളിലും ഇടതുമുന്നണിക്കു പിന്തുണ നല്‍കാന്‍ തീരുമാനിച്ച് ആം ആദ്മി. പതിനൊന്നു മണ്ഡലങ്ങളില്‍ യുഡിഎഫിനു പിന്തുണ നല്‍കുമെന്നുള്ള സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്റെ പ്രസ്താവന ആം ആദ്മി കേന്ദ്ര നേതൃത്വം തള്ളി. ആം ആദ്മി-സിപിഎം സംയുക്ത വാര്‍ത്താസമ്മേളനം ഡല്‍ഹിയില്‍ നടന്നു. യുഡിഎഫിനു പിന്തുണ നല്‍കാന്‍ തീരുമാനിച്ച നടപടിയെത്തുടര്‍ന്ന് സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കി. അതേസമയം,
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തു നിലപാടു സ്വീകരിക്കണമെന്നു കേന്ദ്ര നേതൃത്വത്തോടു നേരത്തെ ചോദിച്ചപ്പോള്‍ ഇടതുമുന്നണിയെയോ യുഡിഎഫിനെയോ പിന്തുണയ്ക്കേണ്ടതില്ലെന്നും എന്‍ഡിഎയെ തോല്‍പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.അതനുസരിചുള്ള പ്രവര്‍ത്തകരുടെ തീരുമാനമാനമാണ് താന്‍ പ്രഖ്യാപിച്ചത്. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന്റെ പേരില്‍ പാര്‍ടിയില്‍ നിന്നും വിട്ടു പോകാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
ഒരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരാണ് അതു തീരുമാനിച്ചത്. അല്ലാതെ താനല്ല. തന്റെ വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പ്പിച്ചുമില്ല. ഒരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരുടെ അഭിപ്രായമനുസരിച്ചാണ് അതാതു മണ്ഡലങ്ങളില്‍ നിലപാട് പ്രഖ്യാപിച്ചത്. കഴിഞ്ഞ പതിനെട്ടിനു ചേര്‍ന്ന യോഗത്തില്‍ പന്ത്രണ്ടു മണ്ഡലങ്ങളിലെ കാര്യമാണു തീരൂമാനിച്ചത്. ഇതില്‍ പതിനൊന്നിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനും ഒരിടത്ത് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുമായിരുന്നു തീരുമാനം. ബാക്കി എട്ടു മണ്ഡലങ്ങളില്‍ അവിടത്തെ കമ്മിറ്റികളുടെ തീരുമാനം വന്നതിനു ശേഷം പ്രഖ്യാപിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കണമെന്ന് കേന്ദ്രനേതൃത്വം നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലായിരുന്നു. അന്നു തന്നെ ആ നിലപാട് എടുക്കുമായിരുന്നു. അല്ലെങ്കില്‍ നിലപാട് പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ഇവര്‍ പറയണമായിരുന്നു, അതും പറഞ്ഞില്ല. നീലകണ്ഠന്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here