ഫേസ്ബുക്കിലെ തീവ്രക്കുറിപ്പ്: ഹിന്ദു തീവ്രവാദി അറസ്റ്റിൽ

0
354

മംഗളൂരുവിൽ നിന്നും നവജാത ശിശുവിനെ ഹൃദയ ശാസ്ത്രക്രിയക്കായി ആംബുലൻസിൽ അമൃത ആശുപത്രിയിൽ എത്തിച്ചതിനെപ്പറ്റി മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്ക്‌ പോസ്റ്റിട്ടയാൾ പിടിയിൽ. എറണാകുളം ജില്ലയിലെ പോത്താനിക്കാടിനു സമീപം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരത്തിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തത്. ഫേസ്ബുക്ക്‌ പോസ്റ്റ് സംബന്ധിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് പതിനാറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. ഇതിനെതിരെയായിരുന്നു ബിനിലിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്. ‘ഹിന്ദുരാഷ്ട്ര പ്രവർത്തകൻ ‘ എന്നാണ്  ബിനിൽ ഫേസ്ബുക്കിൽ പരിചയപ്പെടുത്തിയത്. എന്നാൽ ചൊവ്വാഴ്ച ഇട്ട പോസ്റ്റ് പിന്നീട് ബിനിൽ നീക്കം ചെയ്യുകയും തന്റെ  ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നു എന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ഫേസ്ബുക്ക് കുറിപ്പിടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here