ശ്രീധരൻ പിള്ള നിയമക്കുരുക്കിൽ

0
96

ർഗീയ പരാമർശത്തിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുത്തു. മതസ്പർദ്ധ വളർത്തി, വർഗീയ ചേരിതിരിവിന് ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് ആറ്റിങ്ങൽ പോലീസ് കേസെടുത്തത്.
ആറ്റിങ്ങലിലെ ചീഫ് ഇലക്ഷൻ ഏജന്റായ വി ശിവൻകുട്ടിയുടെ പരാതിയെത്തുടർന്ന്ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഇന്നലെ ചീഫ് ഇലക്ഷൻ ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പിഎസ് ശ്രീധരൻപിള്ള ചട്ടലംഘനം നടത്തിയെന്ന റിപ്പോർട്ട് നൽകിയിരുന്നു.
കൂടാതെ വി ശിവൻകുട്ടി തന്നെ ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്നും ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രീധരൻപിള്ള പങ്കെടുക്കുന്നതിൽ വിലക്കെർപ്പെടുത്തണം എന്നിവയായിരുന്നു ഹർജിയിൽ പ്രധാനമായി പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here