രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌ പുരോഗമിക്കുന്നു

0
51

ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ്നാടും കർണാടകവുമടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സാമാന്യം ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തുന്നത്. പതിനൊന്ന് മണി വരെയുള്ള പോളിംഗ് ശതമാനം വച്ചുനോക്കുമ്പോൾ ഉത്തർപ്രദേശിൽ 24 ശതമാനവും ബീഹാറിൽ 19 ശതമാനവും ആളുകൾ വോട്ട് രേഖപ്പെടുത്തി. ഒന്നാം ഘട്ടത്തിന് സമാനമായി തന്നെയാണ് രണ്ടാംഘട്ടത്തിലും പോളിംഗ് പുരോഗമിക്കുന്നത്.

ഒന്നാം ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ചില സംസ്ഥാനങ്ങളിൽ പരക്കെ ആക്രമണങ്ങളുണ്ടായി. പശ്ചിമ ബംഗാളിൽ സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. ബംഗാളിൽ തന്നെ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു നടക്കുന്ന ഛത്തീസ്ഗഡിൽ നക്സൽ ഭീകരർ നടത്തിയ സ്ഫോടനത്തിൽ ജവാൻ കൊല്ലപ്പെട്ടു.
തമിഴ്നാട്ടിലും കർണാടകയിലും ഭേദപ്പെട്ട പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here