പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

0
47

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാത്രി എട്ടു മണിയോടെ എത്തുന്ന മോദി സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം എന്നീ പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here