ശബരിമലയുടെ പേര് പറഞ്ഞു പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി

0
199

ബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ പേര് പറഞ്ഞു രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അയ്യപ്പൻ എന്നു പറഞ്ഞാൽ അറസ്റ്റ് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. ശബരിമല വിഷയത്തിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധ പ്രവർത്തനത്തിനാണ്. പ്രധാനമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും 144 പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുമെന്ന ബിജെപി പ്രസ്താവനയ്ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ദൈവത്തിന്റെ പേരിൽ വോട്ട് പിടിക്കരുതെന്ന ഇലക്ഷൻ കമ്മീഷന്റെ നിബന്ധന സർക്കാർ നിർബന്ധനയാക്കി വളച്ചൊടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here