കെപി കുഞ്ഞിമ്മൂസ അന്തരിച്ചു

0
1031

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെപി കുഞ്ഞിമ്മൂസ അന്തരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം. പഠനകാലത്തുതന്നെ പത്രപ്രവര്‍ത്തനത്തില്‍ താത്പര്യം കാണിച്ചിരുന്ന കെ.പി മരണം വരെ ഈ രംഗത്തു തുടര്‍ന്നു.  ദര്‍ശന ടിവിയില്‍ കെപി അവതരിപ്പിച്ചിരുന്ന സ്മൃതിപഥം എന്ന പ്രോഗ്രാം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. തലശ്ശേരി സ്വദേശിയായ കുഞ്ഞിമ്മൂസ നാല്പത്തിയഞ്ചു വര്‍ഷമായി കോഴിക്കോടാണ് താമസം. നിരവധി കൃതികള്‍ രചിച്ച കുഞ്ഞിമ്മൂസയെത്തേടി എണ്ണമറ്റ പുരസ്‌കാരങ്ങളെത്തിയിട്ടുണ്ട്. ചന്ദ്രിക ദിനപത്രം, സത്യധാര ദ്വൈവാരിക, എംഇഎസ് ജേര്‍ണല്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. ആനുകാലികങ്ങളിലെ സേവനം വിരമിച്ച ശേഷം സ്വന്തമായി മൈത്രീ ബുക്‌സ് എന്ന പേരില്‍ ഒരു പബ്ലിഷിംഗ് ഹൗസ് തുടങ്ങിയിരുന്ന കെ.പി പത്രപ്രവര്‍ത്തനരംഗത്തെ പ്രതിഭയായിരുന്നു. ഭാര്യ ഫൗസിയ, മക്കള്‍: ഷെമി, ഷെജി, ഷെസ്‌ന. മരുമക്കള്‍: ഫിറോസ്, നൗഫല്‍, ഷഹസാദ്.
ഇന്ന് ളുഹ്ര്‍ നിസ്‌കാരാനന്തരം ജനാസ നിസ്‌കാരം നടക്കും. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here