മോദിക്കെതിരെ പ്രിയങ്ക?

0
121

പ്രധാനമന്ത്രി നരേന്ദ്രമോദി ക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങാൻ സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് പാർട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ രാഹുൽഗാന്ധിയും സോണിയാഗാന്ധിയും തീരുമാനമെടുക്കും. നിലവിൽ കിഴക്കൻ യുപിയിലെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കയെ മോദിക്കെതിരെ മത്സരിപ്പിച്ചാൽ പാർട്ടിക്ക് നല്ല മത്സരം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിൻറെ കണക്കുകൂട്ടൽ. മെയ് 19നാണ് വാരണാസിയിൽ തെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here