വിജിലൻസ് കമ്മീഷൻ ജേക്കബ് തോമസിനെതിരെ

0
50

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയി നിൽക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ് ഐആറിൽ പറയുന്നത്.
ഡേഡ്ജർ വാങ്ങിയതിൽ ആഴിമതി ഉണ്ടെന്നാണ് കേസ്. ഡേഡ്ജർ വാങ്ങാൻ എട്ടു കോടിയാണ് അനുവദിച്ചെങ്കിലും 19 കോടിക്കാണ് ഡേഡ്ജർ വാങ്ങിയതെന്നും എഫ്ഐആറിൽ പറയുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസെടുത്തത്.
ജേക്കബ് തോമസിന് ആദ്യ സസ്പെൻഷൻ കഴിഞ്ഞവർഷം ഡിസംബർ 20നായിരുന്നു. ഇത് കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. സസ്പെൻഷൻ ഉത്തരവും അതിനുള്ള കാരണങ്ങളും കേന്ദ്രത്തെ അറിയിക്കാത്തത് കൊണ്ടായിരുന്നു കേന്ദ്രസർക്കാർ സസ്പെൻഷൻ അംഗീകരിക്കാതിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here