രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം, പരാതിയുമായി കോണ്‍ഗ്രസ്സ്

0
259

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. അമേഠിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ദിവസമാണ് സംഭവം നടന്നതെന്നും ലേസര്‍ രശ്മി പോലുള്ള എന്തോ രാഹുലിന്റെ നെറ്റിയിലും മറ്റും പതിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ഏഴുതവണ രാഹുലിന്റെ മുഖത്തും തലയിലും നീല പ്രകാശപ്പൊട്ടുകള്‍ പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലേസര്‍, സ്‌നെപ്പര്‍ തോക്കുകളില്‍ നിന്നുള്ള രശ്മിയാകാമെന്നു വിദഗ്ദ്ധര്‍ കോണ്‍ഗ്രസ്സ് നേതാക്കളോടു സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കണമെന്നും വിഷയം ഗൗരവത്തിലെടുക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here