കെഎം മാണി അന്തരിച്ചു

0
67

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായി. തുടര്‍ച്ചയായി 11 നിയമസഭകളിലാണ് മാണി അംഗമായത്. 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിലായിരുന്നു മാണിയുടെ പ്രാതിനിധ്യം. ആഭ്യന്തരം, ധനം, റവന്യൂ, നിയമം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 54 വര്‍ഷമായി പാലാ നിയമസഭാ അംഗമായിരുന്ന അദ്ദേഹം 13 തവണ മന്ത്രിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായതിന്റെ റെക്കോര്‍ഡും കെഎം മാണിക്കാണ്. 1933 ജനുവരി 30 ന് തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി ജനിച്ച മാണി കേരളരാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here