ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഹിഡന്‍ അജണ്ടകളെന്ന് പരക്കെ ആരോപണം

0
163

2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. സങ്കല്‍പ് പത്ര എന്നു പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കുന്നതെന്ന് എന്‍ ഡി എ നേതാക്കള്‍ അവകാശപ്പെടുന്നു. സങ്കല്‍പിത് ഭാരത് സശക്ത് ഭാരത് എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.
രാജ്യത്തിന്റെ വികസത്തിനായി 50 പ്രധാന തീരുമാനങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചുവര്‍ഷം സ്വീകരിച്ചെതെന്നു ബിജെപി പറയുന്നു. ആറുകോടി ആളുകളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചിരിക്കുന്നതെന്നും ബിജെപിയുടെ അവകാശവാദം.

ബിജെപി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്:
2020ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കും.
അടുത്തവര്‍ഷത്തോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിക്കും.
ഗ്രാമീണ വികസനത്തിനായി 25 കോടി രൂപ വകയിരുത്തും.
60 വയസ്സിനു മുകളിലുള്ള എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും.
ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും.
ഒരുമയോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉറപ്പുനല്‍കുന്ന ബിജെപി ഏകീകൃത സിവില്‍ കോഡും പൗരത്വ ബില്ലും നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്നതോടൊപ്പം ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ സുപ്രീംകോടതിക്കു മുമ്പാകെ അവതരിപ്പിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്‌മോദിയാണ് പത്രിക പ്രകാശനം ചെയ്തത്. പ്രകടവപത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറി. ഹിന്ദുരാജ്യമെന്ന സംഘ്പരിവാര അജണ്ടയുടെ ഭാഗമാണ് പ്രകടപത്രികയെന്ന് പരക്കെ ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here