കെഎസ്ആർടിസിയിൽ കൂട്ട പിരിച്ചുവിടൽ

0
65

കെഎസ്ആർടിസിയിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ .
1565 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 30നകം പിരിച്ചുവിടൽ നടപടി പൂർത്തിയാക്കണം.
പി എസ് സി ഉദ്യോഗാർത്ഥികളുടെ വാദം പരിഗണിച്ചാണ് ഉത്തരവ്. താൽക്കാലിക ജീവനക്കാരുടെ നിയമനം കാരണം തങ്ങളുടെ നിയമനം സർക്കാർ വൈകിപ്പിക്കുന്നു എന്നാണ് പി എസ് സി ഉദ്യോഗാർത്ഥികളുടെ വാദം . ഇതിനെ തുടർന്നാണ് മുഴുവൻ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവിറക്കിയത്. എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടൽ പൂർത്തിയാക്കിയശേഷം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് പ്രമോ നൽകണം. തുടർന്ന് നിയമനവുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here