രാഹുലിനെതിരെ സ്മൃതിക്കും പിണറായിക്കും ഒരേ ശബ്ദം

0
166

രാഹുൽ ഗാന്ധിക്ക് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റേത് ബിജെപിയെ തോൽപ്പിക്കാൻ ഉതകുന്ന സമീപനമല്ല. ഇത് വ്യക്തമാക്കുന്നതാണ് യുപിയിലെ നിലപാട്. രാഹുൽഗാന്ധിയാണ് ഈ നിലപാടിന് ഉത്തരവാദിയെന്നും പിണറായി പറഞ്ഞു. രാഹുലിനെ നാമനിർദ്ദേശപത്രിക ഇടതുപക്ഷത്തിനെതിരാണെന്നും പിണറായി പ്രതികരിച്ചു. അതേസമയം ബിജെപി ദേശീയ ഉപാധ്യക്ഷയും അമേഠിയിലെ രാഹുലിന്റെ എതിർ സ്ഥാനാർഥിയുമായ സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ അമേഠിയെ അപമാനിച്ചെന്നും 13 വർഷങ്ങളായി സ്ഥാനങ്ങൾ കിട്ടിയത് അമേഠിയിൽനിന്നായിട്ടും രാഹുൽ ഇപ്പോൾ മറ്റൊരിടത്തേക്ക് പോവുകയാണെന്നും സ്മൃതി കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here