തൃശൂർ ചിയ്യാരത്ത് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി

0
123

തൃശൂർ ചിയ്യാരത്ത് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം സ്വദേശി നീതുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വടക്കേകാട് സ്വദേശി നിതീഷ് കസ്റ്റഡിയിലായി. പ്രണയം നിരസിച്ചതിനാണ് നിധീഷ് പെൺകുട്ടിയെ തീകൊളുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ കയറിയായിരുന്നു ആക്രമണം.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. പുറകിലെ വാതിലിലൂടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയുമായി വാക്കുതർക്കത്തിലെർപ്പെടുകയായിരുന്നു. തുടർന്ന് പെട്രോളൊഴിച്ച് പെൺകുട്ടിയെ തീകൊളുത്തി. പെൺകുട്ടിയും മുത്തശ്ശിയും തനിച്ചാണ് വീട്ടിൽ താമസം. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചു. പ്രതിയുടെതെന്ന് സംശയിക്കുന്ന വാഹനം വീടിന്റെ മുൻവശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. തീ കൊളുത്തുന്നതിന് മുൻപ് പ്രതി പെൺകുട്ടിയെ കത്തികൊണ്ട് ഉപദ്രവിച്ചതായും പറയപ്പെടുന്നു. പെൺകുട്ടിയുടെ മൃതദേഹം ജില്ലാശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റും. സംഭവത്തെതുടർന്ന് സ്ഥലം എംഎൽഎ കെ രാജൻ അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി. ദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് എംഎൽഎ പ്രതികരിച്ചു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും മറ്റുകാര്യങ്ങൾ അന്വേഷിക്കുമെന്നും എംഎൽഎ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here