വയനാടിന്റെ ഹരിതാഭയിലേക്ക് രാഹുല്‍ വരുന്നു

0
211

യനാട് ലോകസഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്രിക സമർപ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.
ഇന്ന് രാത്രി എട്ടുമണിയോടെ രാഹുൽഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയത്. നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്തിൽ നിന്നാണ് ഹെലികോപ്റ്റർ വഴി കൽപ്പറ്റയിലേക്ക് തിരിക്കും.
തുടർന്ന് കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും. അതിനുശേഷം രാഹുൽ റോഡ് ഷോയുമുണ്ടാകും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് സൂചന.

രാഹുൽഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസിക്, കെ സി വേണുഗോപാൽ എന്നിവർ കോഴിക്കോടെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നിവരുമായി ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here