വേഴാമ്പല്‍ പോലെ കേരളീയര്‍

0
74

മാസം പകുതിയോടെ സംസ്ഥാനത്ത് വേനൽ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. മൂന്നു ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴപെയ്യുമെന്നാണ് വിലയിരുത്തൽ. അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നും പറയുന്നു.

റെക്കോർഡ് താപനിലയാണ് സംസ്ഥാനത്തിപ്പോൾ. ജീവനുപോലും ഭീഷണി സൃഷ്ടിച്ച് സൂര്യാഘാതവുമുണ്ട്. കൊടും ചൂടിന് കാരണം കൊല്ലങ്ങളായി തുടരുന്ന പ്രകൃതിചൂഷണമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കുറ്റപ്പെടുത്തൽ. ഏപ്രിൽ പകുതിയോടെ വേനൽമഴ കിട്ടുമെന്നാണ് നിലവിലെ പ്രതീക്ഷ. മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. എന്നാൽ കൊടുംചൂട് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here