പത്രിക സമർപ്പിക്കാൻ രാഹുൽ വയനാട്ടിലേക്ക്

0
98

യനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാൻ നാലിന് വയനാട്ടിൽ എത്തും. രാഹുൽഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് പത്രിക സമർപ്പണം വ്യാഴാഴ്ചത്തേക്ക് നീട്ടിവെച്ചത്.

രണ്ടാം തീയതി ദില്ലിയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറങ്ങുന്ന ചടങ്ങ് നടക്കുന്നതിനാലാണ് രാഹുലിന്റെ വയനാട് പത്രിക സമർപ്പണം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച തന്നെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. 5നാണ് സൂക്ഷ്മപരിശോധന എട്ടാം തീയതി വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. മൂന്നിന് വൈകിട്ട് കോഴിക്കോട് എത്തുന്ന രാഹുൽ വ്യാഴാഴ്ച വയനാട്ടിലെത്തി പത്രിക സമർപ്പിക്കും. ഒരാഴ്ചയിലധികം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം. പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണം ആരംഭിച്ചു. ആഹ്ലാദ പ്രകടനങ്ങളും മണ്ഡലത്തിൽ വ്യാപകമായി.

LEAVE A REPLY

Please enter your comment!
Please enter your name here