ഓച്ചിറ പെൺകുട്ടി! കേസ് വഴിത്തിരിവിൽ

0
149

ച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി മുഹമ്മദ് റോഷനെ തിരെ ലൈംഗിക പീഡനത്തിന് കേസ്. പെൺകുട്ടി മുംബൈയിൽ വച്ച് പീഡനത്തിനിരയായി എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പോസ്കോ കൂടാതെ ലൈംഗിക പീഡനത്തിന് കൂടി റോഷനെതിരെ കേസെടുത്തത്. പ്രതിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ 18നാണ് റോഷനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് മാതാപിതാക്കളെ മർദ്ധിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പരാതി നൽകിയതിന്റെ പത്താം ദിവസമാണ് പെൺകുട്ടിയെയും റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും റോഷനുമായി പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നതെന്നും രണ്ടു വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും റോഷൻ പറയുന്നു. അതേസമയം പെൺകുട്ടിയുടെ പ്രായം സംബന്ധിക്കുന്ന രേഖകൾ പരിശോധിക്കാൻ പോലീസ് നാളെ രാജസ്ഥാനിലേക്ക് പോകും.

LEAVE A REPLY

Please enter your comment!
Please enter your name here