സസ്‌പെന്‍സില്‍ നിര്‍ത്തിയൊരു പ്രസംഗം! കാറ്റുപോയ ബലൂണെന്ന് എതിരാളികള്‍!!

0
233

ലിയ സസ്‌പെന്‍സില്‍ നിര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 12.25നാണ് പ്രധാനമന്ത്രി രാജ്യത്തോടു സംസാരിച്ചത്. ഇന്ത്യ ബഹിരാകാശരംഗത്തെ വന്‍ശക്തിയായി മാറിയിരിക്കുന്നുവെന്നാണ് നരേന്ദ്രമോദി രാജ്യത്തോടു പറഞ്ഞത്. ഇന്ത്യ ആന്റി സാറ്റലൈറ്റ് വെപ്പണ്‍ വിജയകരമായി പരീക്ഷിച്ചു. ലോകത്തെ മൂന്നു വന്‍ രാജ്യങ്ങള്‍ മാത്രം കൈവരിച്ചിരുന്ന നേട്ടം ഇന്ത്യയും സ്വന്തമാക്കി. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചത്. മൂന്നു മിനിറ്റ് കൊണ്ടാണ് ഇന്ത്യ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത മിസൈലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. പ്രസംഗം തീര്‍ന്നയുടനെത്തന്നെ മോദിയെ പരിഹസിച്ചു ട്രോളുകളും സജീവമായിത്തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here