ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഇനി ഷാര്‍ജ റോളയിലും

0
131

ലുലു ഗ്രൂപ്പിന്റെ ഷാര്‍ജയിലെ എട്ടാമത്തെയും ആഗോള തലത്തില്‍ നൂറ്റി അറുപത്തി നാലാമത്തെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഷാര്‍ജയിലെ റോള അല്‍ നബയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് മേധാവി ഷെയ്ഖ് സാലെം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. റോള മുബാറക് സെന്ററിനടുത്തതായി അല്‍ ശര്‍ഖ് സ്ട്രീറ്റിലാണ് 85,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായി പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ റീടെയ്ല്‍ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഗ്രൂപ്പിനുള്ളതെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. സൗദി ദേശീയ സുരക്ഷാ ഗാര്‍ഡ് ക്യാമ്പുകളിലെയും, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയുടെ വാണിജ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് ലുലു ഗ്രൂപ്പിന് ലഭിച്ചത് ഇതിന്റെ ഭാഗാമായാണ്. ഇവിടത്തെ ഭരണാധികാരികളോടും പിന്തുണയ്ക്കുന്ന ജനങ്ങളോടും ഏറെ നന്ദിയുണ്ടെന്നും യൂസുഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് സി.ഇ.ഒ .സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്റഫ് അലി , ലുലു ഡയറക്ടര്‍ സലിം എം . എ, ലുലു ഷാര്‍ജ ഡയറക്ടര്‍ നൗഷാദ് എന്നിവരും സംബന്ധിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here