നടി ആക്രമിക്കപ്പെട്ട കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി

0
71

ടി ആക്രമിക്കപ്പെട്ട കേസില്‍ ഡിവിഷന്‍ ബെഞ്ചിന്റെ മുമ്പാകെ ദിലീപ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിബിഐ അന്വേഷണം വേണമെന്നും അപ്പീലില്‍ തീരുമാനം വരും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നമാണ് അപ്പീലില്‍ ദിലീപിന്റെ ആവശ്യം.

ഏപ്രില്‍ 5 ന് കേസില്‍ വിചാരണ കോടതി പ്രാഥമിക വാദം കേള്‍ക്കാനിരിക്കെയാണ് ദിലീപ് അപ്പീലുമായി ഹൈക്കോടതിയിലെത്തിയത്. നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും അന്ന് കോടതിയില്‍ നിന്നുണ്ടായി.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ജൂലൈ 10ന് കേസില്‍ ദിലീപ് അറസ്റ്റിലായി. ആലുവ പോലീസ് ക്ലബ്ബില്‍വെച്ച് വൈകീട്ട് ആറരയോടെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നത്. സംഭവത്തെത്തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here