തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍ വീണ്ടും

0
80

ലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍ വീണ്ടും പരിഭ്രാന്തി പരത്തി. പോലീസ് ആസ്ഥാനത്തിനു മകളിലും ശ്രീ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തുമാണ് ഡ്രോണ്‍ പറന്നത്. ഡ്രോണ്‍ പറത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡ്രോണ്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണം വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഐ എസ് ആര്‍ ഒ, വ്യോമ സേന എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. ഉപയോഗിച്ചത് കളിപ്പാട്ടം പോലത്തെ ഡ്രോണ്‍ ആകാമെന്നും ഇതിനു ഭാരം വഹിക്കാന്‍ ശേഷയില്ലെന്നുമാണ് പ്രാഥമികനിഗമനം. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഡിജിപി പറഞ്ഞു. ക്ഷേത്രത്തിനു സമീപത്തെ സിസി ടിവിയില്‍ ഇന്നലെ രാത്രി 11.12 നാണ് ദൃശ്യം പതിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here