എംഇഎ എഞ്ചിനീയറിംഗ് കോളേജിന് നാക് അംഗീകാരം

0
68
എംഇഎ എഞ്ചിനീയറിംഗ് കോളേജിന് നാക് അംഗീകാരം ലഭിച്ചു

എംഇഎ എഞ്ചിനീയറിംഗ് കോളേജിന് നാക് അംഗീകാരം ലഭിച്ചു https://dnewsonline.in/2019/03/26/

DNEWS ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಮಾರ್ಚ್ 26, 2019

എംഇഎ എഞ്ചിനീയറിംഗ് കോളേജിന് നാക് അംഗീകാരം ലഭിച്ചു. നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിംഗ് സെല്ലിന്റെ അംഗീകാരമായ ബി പ്ലസ് ഗ്രേഡിനാണ് എംഇഎ അര്‍ഹമായത്. കഴിഞ്ഞമാസമാണ് കോളേജിന്റെ ഗുണനിലവാര പരിശോധന നടന്നത്. അക്കാദമിക് നിലവാരവും പഠനസൗകര്യവും സാങ്കേതിക സംവിധാനമികവും വിലയിരുത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡോ. വെങ്കിടേയഷ് എരായ്കര്‍ ചെയര്‍മാനും ഡോ. സുഭാഷ് ആര്യ കോഓര്‍ഡിനേറ്ററും ഡോ. സുരേഖ ഭനോട്ട് മെംബറുമായ സമിതിയാണ് അംഗീകാരം നല്‍കിയത്.

മുസ്‌ലിം കേരളത്തിന്റെ ആധികാരിക പണ്ഡിതസഭ ‘സമസ്ത’യുടെ വിദ്യാഭ്യാസ വിഭാഗം എസ്.കെ.ഐ.എം.വി ബോര്‍ഡിന്റെയും പട്ടിക്കാട് ജാമിഅഃനൂരിയ്യഃ അറബിക് കോളേജിന്റെയും നേതൃത്വത്തിലാണ് എം.ഇ.എ പ്രവര്‍ത്തിക്കുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു സ്ഥാപക പ്രസിഡണ്ട്. നിലവില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സ്വാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളുമാണ് കോളേജിന്റെ നേതൃനിരയിലുള്ളത്. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.അബ്ദുല്‍ ഹമീദ് എംഎല്‍.എ, മായിന്‍ ഹാജി എന്നിവരും ഭാരവാഹികളാണ്.
പ്രിന്‍സിപ്പല്‍ ഡോ. റജിന്‍ എം ലിനസ്, ഡയരക്ടര്‍ ഡോ. വി.എച്ച് അബ്ദുസ്സലാം, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സികെ സുബൈര്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഹനീഷ് ബാബു, നാക് കോര്‍ഡിനേറ്റര്‍ ഡിജി രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നാക് അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here