കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത: നുണപരിശോധന ഇന്നുമുതല്‍

0
83

ന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച് അന്വേഷണവുമായി സി ബി ഐ ഉദ്യോഗസ്ഥര്‍ മണിയുടെ അടുത്ത സുഹൃത്തുക്കളെയും അടുപ്പമുണ്ടായിരുന്നവരെയും സിബിഐ ഓഫീസില്‍ വച്ച് ഇന്നുമുതല്‍ നുണപരിശോധനയ്ക്കു വിധേയമാക്കും. മണിയുടെ ഭാര്യ നിമ്മി, മാനേജരായിരുന്ന ബോബി സെബാസ്റ്റ്യന്‍, ബന്ധു എംജി വിപിന്‍, സുഹൃത്ത് സി എ അരുണ്‍ എന്നിവരെ ഇന്നും, കെസി മുരുകന്‍, അനില്‍ കുമാര്‍ എന്നിവരെ നാളെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കുക. സിനിമാതാരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരെയും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനയുടെ ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന വിഷാംശം എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നു കണ്ടെത്തുകയാണ് വെല്ലുവിളി. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്. 2017 ല്‍ കേസ് സി ബി ഐ ഏറ്റെടുക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here